Friday, January 13, 2017

കോളാമ്പി


തളിർ വെറ്റിലയുടെ
ഞരമ്പുകളിൽ തീർക്കുന്ന
വെളുത്ത ചുണ്ണാമ്പിന്റെ തലോടലും,
അടയ്ക്കാ കഷ്ണങ്ങളുടെ പരുപരുപ്പും,
കരിഞ്ഞ കറിവേപ്പിലയെ ഓർമിപ്പിക്കുന്ന
പുകയില കഷ്ണങ്ങളുടെ ഗന്ധവും ഉണ്ടാകും
അകത്തെ മുറുക്കാൻ ചെല്ലത്തിന്.

അടുക്കി വെച്ച അവ,
വായിലേയ്ക്ക് തിരുകി കയറ്റുമ്പോഴും
ചവർക്കുന്ന ഉമിനീരിനെ
പുറത്തേയ്ക്കു നീട്ടുമ്പോഴും
ആരും ഒർക്കാറില്ല
അവിടെ മനസ്സിന്റെ
ഒരു സങ്കലനം നടക്കുന്നൂ എന്ന് .

അതിൽ ഒരു പക്ഷെ,
ആത്മ സംഘർഷങ്ങളുടെ വിശ്രാന്തിയും
അളന്നെടുക്കാനാകാത്തത്ര
മൗനങ്ങളുടെ ഉൾത്തുടിപ്പുമുണ്ടാകാം.

ഏറ്റവും ചുരുങ്ങിയത്
നിറഞ്ഞ വയറിന്റെ
തികഞ്ഞ ഒരു ഏമ്പക്കമെങ്കിലും

No comments:

Post a Comment