Friday, January 13, 2017

ദൂരങ്ങൾ


മൗനങ്ങളിൽ നിന്ന് 
അർഥം ഗ്രഹിക്കുകയെന്നാൽ 
സ്വാസ്ഥ്യം നഷ്ടപ്പെടുത്തുക എന്നാണ് .

ജീവിതത്തിന്റെ 
താളലയങ്ങൾക്കപ്പുറത്ത്
കേവലതയുടെ കുളമ്പടി ശബ്ദങ്ങൾ, 

പഞ്ചരങ്ങളിൽ
ബന്ധനത്തിന്റെ ദൈന്യത, 
ദുർഗന്ധം, കരച്ചിൽ, പുലഭ്യം 
അഭിസാരികയുടെ കണ്ണേറ്

അവയെല്ലാം തീർത്തും 
മൗനങ്ങളിലേക്കുള്ള ദൂരങ്ങൾ മാത്രം.

No comments:

Post a Comment