Thursday, January 12, 2017

എഴുത്ത്


എഴുത്ത്
ഒരതിഥിയാണ്,

ഔപചാരികത വെടിഞ്ഞ-
നുവാദംപോലും ചോദിക്കാതെ
കടന്നെത്തുന്നത്.

ചിലപ്പോൾ
വാതായനം വഴി,
ഉമ്മറത്തിണ്ണയിൽ,
ഇരുളിൽ, സ്വപ്നങ്ങളിൽ,
അങ്ങനെ നേർത്തുനേർത്ത്.....!!!

No comments:

Post a Comment