ആരോടും പറയാതെ
വെയിലൊരിക്കൽ വെള്ളം കുടിക്കാൻ പോയി.
അപ്പോഴാണ്
വർഷം ആ... വേക്കന്സിയിലേയ്ക്ക്
പ്രേവേശിക്കുന്നത്.
പിന്നെപിന്നെ
അത്
തണുത്തുതണുത്ത്
മഴക്കാലത്തിന്റെ പുതപ്പിനുള്ളിലേയ്ക്ക്
ഇറങ്ങിപ്പോയി.
ഒരിക്കൽ
വെയിലിനെ വഴിയിൽ കണ്ടപ്പോൾ
ആരോ ചോദിച്ചു,
എവിടെയായിരുന്നു ഇത്രയും കാലം???
വെയിൽ പറഞ്ഞു:
വരും വഴിക്ക് ചെറിയൊരേക്സിഡന്റ്
കുറേക്കാലം ഹോസ്പിറ്റൽ, റെസ്റ്റ്
ജോലിപോയില്ലേ???
പിന്നെയും ചോദ്യം
അതിനു മറുപടിയായി
വെയിൽ രണ്ടടി പിന്നിലേയ്ക്ക് മാറി
തോൽച്ചെറിഞ്ഞു മുന്നോട്ടാഞ്ഞ് പറഞ്ഞു
"Every dog has a day "
വെയിൽ വെള്ളം കുടിക്കാൻ
പോയതായിരുന്നത്രെ
No comments:
Post a Comment