Friday, January 13, 2017

ദേശാടനക്കിളി


പൂർവകാല സ്‌മൃതികളുമായി 
ഒരു കിളി ഉമ്മറത്തു വന്ന്
ചാഞ്ഞും ചെരിഞ്ഞുമുള്ള 
നോട്ടമെറിഞ്ഞു.

ചുണ്ടിലെ കാക്കപ്പഴം 
മുന്നിൽ വെച്ച് 
മുറിഞ്ഞ വാക്കറിയിക്കാതെ 
കുശലങ്ങളന്വേഷിച്ചു, 
കണ്ണിലെ നനവ് ,
ചുണ്ടിലെ ഇടർച്ച.

മുന്നിലെ കരിപിടിച്ച റാന്തൽ വിളക്കും 
മുഷിഞ്ഞ വസ്ത്രങ്ങളും ,
ദ്രവിച്ച സ്വപ്നങ്ങളും, 
ഒരുപോലെ മരവിച്ചു നിൽക്കെ,

കാഴ്ചകൾക്കപ്പുറത്ത് 
തൂവലിനുകുറുകെ
വാർന്ന ഒരു നര.

പിന്നെ, 
പാതിയിൽ മുറിഞ്ഞ വാക്കുമായി 
തിരിഞ്ഞു നോക്കിക്കൊണ്ട്
ഒരിക്കൽകൂടി നിറഞ്ഞ ശൂന്യതയിലേക്ക് 

No comments:

Post a Comment