Friday, January 13, 2017

താഴ്വരകളിൽ കോടപൂക്കുമ്പോൾ


ഒരിക്കൽ
ഞാൻ കണ്ടിട്ടുണ്ട് ,
മഞ്ഞുമേഘങ്ങൾ
താഴ്വരയിറങ്ങി പോകുന്നത്,

വീടുകളൊക്കെ,
കോടപുതച്ച്
വെറുങ്ങലിച്ചു നിൽക്കുന്നത് ,

ഇലക്ട്രിക് ബൾബുകൾ
മിഴികൾ പാതിയടച്ചു
മയങ്ങുന്നത്‌.

പക്ഷെ,
തെരുവുമാത്രം
പുലഭ്യം പറഞ്ഞിരുന്നു......!!!!

No comments:

Post a Comment