Friday, January 13, 2017

ക്ഷണികം


എഴുത്തിന്റെ നിര 
വളഞ്ഞിട്ടില്ല, 
മഴയുടെ തണുപ്പ് 
ഉടഞ്ഞിട്ടുമില്ല. 

എന്നിട്ടും,
ആരെയൊകാത്ത്
പുറത്തു തൂങ്ങിയാടുന്ന 
ഇന്നലെ ഉണക്കാനിട്ട 
ചിറകുനനഞ്ഞ   
കറുത്ത സ്വപ്‌നങ്ങൾ. 

ഉഷ്ണമൊക്കെയും മറന്നെന്ന് പുഴ , 
കാറ്റിലൊക്കെയും മണമെന്ന്‌ ഇല. 

സ്വപ്‌നങ്ങൾ അപ്പോഴും 
രതിമൂർച്ചയിലാണ് .

ഭോഗക്ഷീണത്താൽ  മാത്രമേ 
അവക്കുറങ്ങാനാകൂ 

No comments:

Post a Comment