Thursday, January 12, 2017

ബാച്ചിലേഴ്‌സ്


മാറാല മൂടിയ കണ്ണുകളും,
ചരിത്രം കൊതിക്കുന്ന മനസ്സുമായി 
സൂര്യന് പിറകെ യാത്രയാവുന്നവർ.

ഓരോ മിഴിയിലും 
പ്രണയവും രതിയും കണ്ടു 
കോട്ടുവായിടുന്നവർ, 

ഓരോ രാത്രിയും 
ഒരുകുപ്പി ബിയറിലും 
ഒരു ഡബിൾ ലാർജിലും 
ജീവിതം സ്വർഗമാക്കുന്നവർ, 

പ്രാണവായുവിൽ വിഷം കലർത്തി 
ലഹരിപിടിച്ചു നടക്കുന്നവർ 
നാം ..... ബാച്ചിലേഴ്‌സ് 

No comments:

Post a Comment