ഞാൻ ഓർമിക്കുന്നില്ല,
എന്റെ കവിതയിൽ എപ്പോഴാണ്
സ്നേഹപ്പൂക്കൾ വിരിഞ്ഞതെന്ന്,
മിഴികളിൽ കുഞ്ഞുമഴകൾ
തുള്ളിക്കളിച്ചതെന്ന്,
പുൽനാമ്പുകളിലെ വെള്ളത്തുള്ളികളിൽ
ആലിപ്പഴങ്ങളെ കിനാവ് കണ്ടതെന്ന് ,
ഒന്നും, ഒന്നുമെനിക്ക്
ഓർമിക്കാൻ കഴിയുന്നില്ല.
കാരണം,
ഓർമകളില്ലാത്ത മറവികൾ മാത്രമാണ്
എന്റെ കവിതകൾ.
No comments:
Post a Comment