മൗനം
ഒരു തുടർച്ചയാണ്,
കേവലാനന്ദത്തിന്റെ
രണഭൂമിയിലൂടെ നീളുന്നത്,
വ്യഥയുടെ ഉൾത്തുടിപ്പും
നൈമിഷീകതയുടെ സ്പോടങ്ങളും
തിങ്ങി നിറയുന്നത്.
ഓരോ മൗനവവും
ഓരോ വ്യാഖ്യാനങ്ങളാണ്.
അവ ജന്മത്തിന്റെ ആർദ്രത തേടുമ്പോൾ
ഒരു വന്യത മാത്രം അലഞ്ഞു തിരിയും,
സ്വന്തം നിഴലിനു പോലും
പിടികൊടുക്കാതെ
No comments:
Post a Comment